Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enforcement Directorate

ഒ​രു ഹ​വാ​ല​യും ന​ട​ത്തി​യി​ട്ടി​ല്ല; ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​നെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​തു​ട​ർ​ന്നും സ​ഹ​ക​രി​ക്കും.

വീ​ണ ത​ന്‍റെ മ​ക​ളാ​ണെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് വി​ഷ​യ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ വ​ലി​യ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന തു​ക വ​ലി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഇ​ഡി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​റു​ള്ള​തെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. 

എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദ്യം ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പി. ​വി​ജ​യ​ൻ എ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്നും പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്.

വീ​ണ​യു​ടെ പ​ണം ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് എ​ന്താ​ണ് തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. 

ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍ വി​ചി​ത്ര​മാ​ണ്. ത​നി​ക്ക് പി​ന്നാ​ലെ അ​വ​ര്‍ പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ ഇ​രി​ക്കു​ക​യാ​ണ്. ഈ ​കൈ​ക​ൾ ശു​ദ്ധ​മാ​ണ്. ഇ​നി​യും ശു​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Kerala

സേ​വ് ബോ​ക്സ് ആ​പ്പ് ത​ട്ടി​പ്പ്; ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു

കൊ​ച്ചി: സേ​വ് ബോ​ക്‌​സ് ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പ് ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ന​ട​ന്‍റെ ഭാ​ര്യ സ​രി​ത​യു​ടെ​യും മൊ​ഴി​യെ​ടു​ത്തു. സേ​വ് ബോ​ക്‌​സ് ആ​പ്പി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി ജ​യ​സൂ​ര്യ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​യെ​ടു​ത്ത​ത്. സേ​വ് ബോ​ക്‌​സി​ന്‍റെ ഫ്രാ​ഞ്ചൈ​സി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. കേ​സി​ല്‍ സേ​വ് ബോ​ക്‌​സ് സ്ഥാ​പ​ന ഉ​ട​മ​യാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി സ്വാ​തി​ഖ് റ​ഹീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം എ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യ​സൂ​ര്യ​യെ ര​ണ്ടാം ത​വ​ണ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

 

Latest News

Corehub Up